കുന്നംകുളം: താലൂക്ക് ആശുപത്രിയിലെ പുരുഷന്മാരുടെ വാർഡിനോടുചേർന്ന് തീപിടിത്തം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തീപടർന്നത്. വാർഡിനോടു ചേർന്നുള്ള വലിയ സ്വിച്ച് ബോർഡിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായത്. ആർക്കും പരിക്കില്ല.
ബോർഡിൽ തീപിടിച്ചതിനെത്തുടർന്ന് വാർഡിൽ പെട്ടെന്ന് പുക നിറഞ്ഞു. രോഗികളെ ഉടനെതന്നെ ഇവിടെനിന്നു മാറ്റി. ഫയർഫോഴ്സ് ഉടനെ സ്ഥലത്തെത്തി തീ നിയന്ത്രിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പുക ഒഴിഞ്ഞതോടെ രോഗികളെ വീണ്ടും വാർഡിലേക്കു പ്രവേശിപ്പിച്ചു.